കേന്ദ്രം എത്തിച്ചത് 90 ഇനങ്ങളില്‍ 65,000 കിലോ മരുന്ന്

Wednesday 22 August 2018 5:06 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യവകുപ്പ് എത്തിച്ചത് 65 മെട്രിക് ടണ്‍ (65,000 കിലോ) മരുന്ന്. 90 ഇനങ്ങളില്‍ പെട്ട മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനു പുറമേ സന്നദ്ധ സംഘടനകളും വിവിധ ഏജന്‍സികളും സംഭാവന ചെയ്തതും സംസ്ഥാനത്തിന്റെ കരുതല്‍ ശേഖരവുമുള്‍പ്പെടെ മൂന്നു മാസം വിതരണം ചെയ്യാനുള്ള മരുന്നുകള്‍ സംസ്ഥാനത്ത് കരുതലുണ്ട്. 

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, സംസ്ഥാന മന്ത്രി കെ.കെ. ശൈലജയുമായി ദിവസവും ആശയവിനിമയം നടത്തുന്നുണ്ട്. 

 ഒരു കോടി ക്ലോറിന്‍ ഗുളികകള്‍ എത്തിച്ചു. രണ്ടു കോടി ക്ലോറിന്‍ ഗുളികകള്‍കൂടി അയച്ചിട്ടുണ്ട്. ആകെ ആവശ്യപ്പെട്ട നാലു കോടി ക്ലോറിന്‍ ഗുളികകളും ഘട്ടംഘട്ടമായി ലഭ്യമാക്കുമെന്ന് ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എന്‍സിഎംസി) അറിയിച്ചു. 

ശുചീകരണത്തിന് 20 മെട്രിക് ടണ്‍ ബ്ലീച്ചിങ് പൗഡര്‍ കേരളത്തിലെത്തിച്ചു. 40 മെട്രിക് ടണ്‍ ബ്ലീച്ചിങ് പൗഡര്‍ കൂടി വരും. 

12 ജില്ലകളിലേക്ക് 12 പൊതുജനാരോഗ്യ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കേന്ദ്രം വിന്യസിക്കും. 

ഇതുകൂടാതെ, 10 സ്പെഷ്യലിസ്റ്റ് വൈദ്യസംഘങ്ങളും രൂപീകരിച്ചിട്ടുണ്ട് (30 സ്പെഷ്യലിസ്റ്റുകളും 20 ജിഡിഎംഒമാരും). പുറമെ, സംസ്ഥാന ആവശ്യമനുസരിച്ച് നിംഹാന്‍സില്‍നിന്നുള്ള സൈക്കോ-സോഷ്യല്‍ സംഘങ്ങളെയും അയയ്ക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.