'മിഷന്‍ ഗഗന്‍ യാന്‍' ദൗത്യത്തിൻ്റെ അമരത്ത് മലയാളി ശാസ്ത്രജ്ഞ

Wednesday 22 August 2018 5:47 pm IST

ബെംഗളൂരു : ഐഎസ്‌ആര്‍ഒയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള  'മിഷന്‍ ഗഗന്‍ യാന്‍'  ദൗത്യത്തിൻ്റെ അമരത്ത് മലയാളി ശാസ്ത്രജ്ഞ.  മിഷന്‍ ഗഗന്‍ യാന്‍ എന്ന ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.വി ആര്‍ ലളിതാംബികയാണ്.

2022 ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന മിഷന്‍ ഗഗന്‍ യാന്‍ പദ്ധതി സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ബഹിരാകാശത്ത് ആളെ എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതിക്കായി 9000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.

മൂന്ന് മാസമായി പദ്ധതിയുടെ പ്രഥമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ലളിതാംബിക ബെംഗളൂരുവിലെ ഐഎസ്‌ഐര്‍ഒ ആസ്ഥാനത്തുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും, സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്ത് പരീക്ഷണം നടത്തി വരികയാണെന്നും ലളിതാംബിക വ്യക്തമാക്കി.

വിക്ഷേപണ സാങ്കേതിയ വിദ്യയില്‍ വിദഗ്ധയായ ഡോ. ലളിതാംബിക. 1988 മുതല്‍ ഐഎസ്‌ആര്‍ഒ യില്‍ സേവനം ചെയ്യുകയാണ്. ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങളും അവര്‍ സ്വന്തമാക്കിട്ടുണ്ട്. 2001ല്‍ സ്‌പേസ് ഗോള്‍ഡ് മെഡല്‍, ഐ എസ് ആര്‍ ഒ വ്യക്തിഗത മെറിറ്റ് അവാര്‍ഡ്, 2013ല്‍ പെര്‍ഫോമന്‍സ് എക്‌സലന്‍സ് അവാര്‍ഡ് തുടങ്ങി നേട്ടങ്ങള്‍ക്ക് ഇവര്‍ അര്‍ഹയാണ്. 2014ല്‍ വിജയകരമായി പരീക്ഷണം നടത്തിയ എല്‍ വി എം3(ജിഎസ്‌എല്‍വി മാക് ത്രീ) വികസിപ്പിച്ചെടുത്തത് ലളിതാംബികയുടെ നേതൃത്യത്തിലുള്ള സംഘമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.