തിരുവനന്തപുരം: ഓപ്പറേഷന് ജലരക്ഷ-2 എന്നപേരില്‍ ലോക്കല്‍ പോലീസുള്‍പ്പെടെ 30,000 പോലീസുകാരെ ഉള്‍പ്പെടുത്തി പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കി.
1 ശുചീകരണ ഉപകരണങ്ങളും വസ്തുക്കളും പോലീസുദ്യോഗസ്ഥര്‍ക്ക് നല്‍കും. ലോക്കല്‍ പോലീസിനു പുറമെ എപി ബറ്റാലിയന്, വനിതാ ബറ്റാലിയന്, ആര്‍ആര്‍എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പോലീസുദ്യോഗസ്ഥരെ ഇതിന് നിയോഗിക്കും.
2. എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ ലോക്കല്‍ പോലീസ് ഗതാഗത തടസ്സം മാറ്റും. വീടുകളില്‍ മടങ്ങിയെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും. തകര്‍ന്ന റോഡുകളും മറ്റും ഗതാഗതയോഗ്യമാക്കും.
3. മോഷണശ്രമങ്ങള്‍ തടയാന്‍ പട്രോളിങ് ശക്തമാക്കും.
4. ക്യാമ്പുകളിലുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് വിഭാഗം ശ്രദ്ധിക്കും. അന്തേവാസികളല്ലാതെ മറ്റാരേയും ക്യാമ്പുകളിലേക്ക് അനുവാദം ഇല്ലാതെ പ്രവേശിപ്പിക്കില്ല.
5. ക്യാമ്പുകളില്‍ സ്വകാര്യത ഉറപ്പുവരുത്തും.
6. സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: