ന്യൂദല്‍ഹി: കേരളത്തിന് ബോളിവുഡില്‍ നിന്നുമുണ്ടായി സഹായ പ്രവാഹം. അവരില്‍ വ്യത്യസ്തനായി ഒരാള്‍. എം.എസ്. ധോണി, ദി അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ ക്രിക്കറ്റ് താരം ധോണിയായി എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ സുശാന്ത് സിങ് രാജ്പുത്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സുശാന്ത് നല്‍കിയത് ഒരു കോടി രൂപ. എന്നാല്‍ ഇത് നേരിട്ടു നല്കുകയായിരുന്നില്ല. നിമിത്തമായതാകട്ടെ ഒരു ആരാധകന്റെ അഭ്യര്‍ഥന.
‘സുശാന്ത് സിങ് രജ്പുത്, എന്റെ കൈയില്‍ പണമില്ല, പക്ഷേ പ്രളയദുരിതാശ്വസത്തിന് എന്തെങ്കിലും സംഭാവന നല്കണമെന്നുണ്ട്. അതെങ്ങനെ കഴിയും? പറയൂ’ എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ സുശാന്തിനെ ടാഗ് ചെയ്ത് ശുഭം രഞ്ജന്‍ എന്ന ആരാധകന്റെ ചോദ്യം. വൈകാതെയെത്തി ‘മൈ കേരള’ എന്ന ഹാഷ്ടാഗോടെ സുശാന്തിന്റെ മറുപടി. സംഭാവന തന്റെ പേരില്‍ തന്നെ നല്‍കുന്നുവെന്നും അത് അര്‍ഹിക്കുന്ന ജനങ്ങള്‍ക്കു തന്നെ ലഭിച്ചുവെന്ന് ഉറപ്പുവരുത്തണമെന്നുമായിരുന്നു താരം നല്കിയ മറുപടി. ഇത്തരമൊരു സത്കര്‍മം ചെയ്യാനായതിലെ ആഹ്ലാദവും അദ്ദേഹം പങ്കുവെച്ചു. സംഭാവന നല്‍കിയതിന്റെ സ്ക്രീന്‍ ഷോട്ടും സുശാന്ത് പോസ്റ്റ് ചെയ്തു.
ജയരാജിന്റെ വീരത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ ഹിന്ദി നടന് കുനാല്‍ കപൂര്‍ തന്റെ വെബ്സൈറ്റായ ‘കീറ്റോ’യിലൂടെ പ്രളയ ദുരിതത്തിനായി ഒന്നരക്കോടി രൂപ സമാഹരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: