വാഹനരേഖകള്‍ നഷ്ടമായവര്‍ക്ക് പുതിയതിന് അപേക്ഷിക്കാം

Thursday 23 August 2018 2:39 am IST

തിരുവനന്തപുരം: പ്രളയത്തില്‍ മോട്ടോര്‍വാഹന രേഖകള്‍ നഷ്ടമായവര്‍ക്ക് പകര്‍പ്പുകള്‍ ലഭിക്കാന്‍ സപ്തംബര്‍ 31 വരെ അപേക്ഷിക്കാമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. വാഹനരേഖകളും ഡ്രൈവിംഗ് ലൈസന്‍സുകളും നഷ്ടമായവര്‍ക്കും ഡ്രൈവിംഗ് ടെസ്റ്റുകളുടെ കാലാവധി അവസാനിച്ചവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. 

ആഗസ്റ്റ് 13 മുതല്‍ 31 വരെ രേഖകള്‍ നഷ്ടമായവര്‍ക്കും രേഖകള്‍ പുതുക്കാനുള്ള കാലാവധി പൂര്‍ത്തിയാകുന്നവര്‍ക്കുമാണ് അവസരം. ഫാന്‍സി നമ്പര്‍ കാലാവധി ക്രമപ്പെടുത്താനും താല്‍ക്കാലിക രജിസ്‌ട്രേഷന്‍ കഴിഞ്ഞ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും രജിസ്‌ട്രേഷന്‍ പുതുക്കാനും സപ്തംബര്‍ ഒന്നിനകം അപേക്ഷിക്കണം.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റിന്റെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ കോമ്പൗണ്ടിംഗ് ഫീസ് ഒഴിവാക്കും. ഡ്രൈവിംഗ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് പെര്‍മിറ്റ് എന്നിവ പുതുക്കാനും   കോമ്പൗണ്ടിംഗ് ഫീസ് ഒടുക്കാനുമുള്ള കാലാവധി 31 വരെ നീട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.