ദുരിതാശ്വാസം: ജില്ലാ പോലീസ് 1 കോടി 11 ലക്ഷം നല്‍കും

Wednesday 22 August 2018 7:41 pm IST

 

കണ്ണൂര്‍: മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂര്‍ ജില്ലാ പോലീസ് ഓഫീസിനു കീഴിലുള്ള സേനാംഗങ്ങളും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെയും ആഗസ്റ്റ് മാസത്തെ ശമ്പളത്തില്‍ നിന്നും 1 കോടി 11 ലക്ഷം രൂപ സംഭവനയായി നല്‍കും. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കു കീഴിലുള്ള പോലീസ് സേനാംഗങ്ങളും മിനിസ്റ്റീരിയല്‍ സ്റ്റാഫും 5 ദിവസത്തെ ശമ്പളം മുതല്‍ ഒരു മാസത്തെ ശമ്പളം വരെ സംഭാവന ചെയ്തിട്ടുണ്ട്. 67,974 രൂപയാണ് ഉയര്‍ന്ന വ്യക്തിഗത സംഭാവന. 29,109 രൂപയാണ് മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്നും ലഭിച്ച ഉയര്‍ന്ന വ്യക്തിഗത സംഭാവന. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ഓണം ഉത്സവബത്ത സംഭാവനയായി നല്‍കിയതിന് പുറമേയാണ് ഇത്. ജില്ലയിലെ പോലീസ് സേനാംഗങ്ങളുടെയും ജീവനക്കാരുടെയും ഉത്സവബത്ത 80 ലക്ഷം രൂപയോളം വരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.