കണ്ണൂര്‍: ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ മെമ്പര്‍മാരുടെ മുഴുവന്‍ ബസ്സുകളും 30ന് സര്‍വ്വീസ് നടത്തി കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. പരിപാടിയുമായി സഹകരിക്കണമെന്ന് മുഴുവന്‍ ബസ് ജീവനക്കാരോടും യാത്രക്കാരോടും ഓര്ഗനൈസേഷന് ആവശ്യപ്പെട്ടു. പി.കെ.പവിത്രന് അധ്യക്ഷത വഹിച്ചു. കെ.കെ.വിനോദ് കുമാര്‍, സി.മോഹനന്, വി.ജെ.സെബാസ്റ്റ്യന്‍, കെ.വി.മോഹനന്, പി.അജിത്ത്, ടി.രാധാകൃഷ്ണന്, പി.വി.വിജയന്, പി.സി.ശ്രീധരന്, എ.പി.ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണൂര്‍: പെന്‍ഷന്‍കാരുടെ ഫെസ്റ്റിവല്‍ അലവന്‍സ് തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ കമ്മറ്റി തീരുമാനിച്ചു. വി.പി.പൊതുവാള് അധ്യക്ഷതവഹിച്ചു.
കണ്ണൂര്‍: പ്രഭാതസവാരിക്കാരുടെ കൂട്ടായ്മയായ പള്ളിക്കുന്ന്, പുഴാതി, ചിറക്കല്‍ വാക്കേഴ്സ് ക്ലബ്ബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എഴുപതിനായിരം രൂപ സംഭാവന നല്കി. പി.വിജയന്‍നായര്‍ കലക്ടര്‍ മീര്മുഹമ്മദലിക്ക് തുക കൈമാറി. പി.കെ.ശ്രീമതി എംപി, ക്ലബ് ഭാരവാഹികളായ കെ.വി.മോഹനന് നമ്പ്യാര്‍, പി.രമേശ്, ടി.കെ.രമേശ് കുമാര്‍, രാജന് തിയ്യറേത്ത്, പി.സി.രാമന്, ടി.വി.മധുകുമാര്‍, പി.കെ.ഉഷാമോഹന്‍, ഷീല രമേശ്, ഷീജമധു എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: