തൃശൂരിന് താങ്ങായി ബിഎസ്എഫ് ടീം

Thursday 23 August 2018 2:50 am IST

തിരുവനന്തപുരം: പ്രളയം തകര്‍ത്ത തൃശൂര്‍ ജില്ലയെ സാധാരണ നിലയിലാക്കാന്‍ സന്നദ്ധരായി അതിര്‍ത്തി രക്ഷാസേനയുടെ 40 അംഗ ടീം. രക്ഷാപ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടത്തിനിറങ്ങുകയാണ് ബിഎസ്എഫ്. പ്രളയത്തില്‍ മുങ്ങിയ പ്രദേശങ്ങള്‍ വൃത്തിയാക്കുക, അടിഞ്ഞു കൂടിയ അവശിഷ്ടങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും നീക്കം ചെയ്യുക, ജനങ്ങളെ പുനരധിവാസത്തിന് സഹായിക്കുക തുടങ്ങിയവയാണ് പ്രധാന ദൗത്യം. 500ലേറെ പേരെയാണ് ബിഎസ്എഫ് ഇതിനകം രക്ഷപ്പെടുത്തിയത്.

പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദേശമനുസരിച്ച് ജില്ലയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലെത്തിച്ചേരാന്‍ ആവശ്യമായ വാഹനങ്ങളും ഉപകരണങ്ങളും ദൗത്യസംഘത്തിന് നല്‍കിയിട്ടുണ്ട്. 12,000  ലിറ്റര്‍ കുടിവെള്ളവും സംഘമെത്തിക്കും. ഇതിനു പുറമെ പ്രളയ ബാധിതര്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളൊരുക്കി ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊരുക്കുന്നതില്‍ കര്‍മനിരതരാണ് ബിഎസ്എഫിന്റെ 15 സംഘങ്ങള്‍. ഏകദേശം നാലുലക്ഷം കുടുംബങ്ങളില്‍ നിന്നായി 15 ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. സംസ്ഥാനത്തൊട്ടാകെ 3,879 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.