ദുരന്തകാരണം ഡാമുകള്‍ ഒന്നിച്ച് തുറന്നത്: ഗാഡ്ഗില്‍

Thursday 23 August 2018 2:51 am IST

മുംബൈ: അപ്രതീക്ഷിതമായി ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടതാണ് അനവധി ജീവനുകളെടുത്ത മഹാപ്രളയത്തിന് കാരണമെന്ന് ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ നിരവധി ഡാമുകളുണ്ട്. അവയിലെ ജലം തികച്ചും അശാസ്ത്രീയമായാണ് കൈകാര്യം ചെയ്യുന്നത്.

അവ അനാവശ്യമായി ഒന്നിച്ച് തുറന്നുവിട്ടതാണ് ഒരു കാരണം. അന്‍പതു വര്‍ഷത്തിലേറെ പഴക്കമുള്ള ഡാമുകള്‍ ഡീ കമ്മീഷന്‍ ചെയ്യണമെന്ന നിര്‍ദേശം പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച തന്റെ റിപ്പോര്‍ട്ടിലുള്ള കാര്യവും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിഗിരി പദ്ധതിയിലെ പമ്പ, കക്കി, ആനത്തോട് ഡാമുകള്‍ ഒരു മുന്നൊരുക്കവുമില്ലാതെ തുറന്നുവിട്ടതാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രളയത്തിന് കാരണമെന്ന് ഇന്നലെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതു ശരിവയ്ക്കുന്നതാണ് ഗാഡ്ഗിലിന്റെ വാക്കുകള്‍.

കേരളത്തില്‍ വന്‍തോതിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. അവയില്‍ മിക്കവയും നിയമവിരുദ്ധമാണ്. അവക്കെതിരെ നടപടി എടുക്കുന്നതിനു പകരം അവയെ നിയമപരമാക്കാനാണ് സര്‍ക്കാര്‍ ശ്രമം, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.