സെന്‍സര്‍ഷിപ്പ് പിന്‍വലിച്ച് ഇമ്രാന്‍ സര്‍ക്കാര്‍

Thursday 23 August 2018 2:51 am IST

ന്യൂദല്‍ഹി:  മാധ്യമസ്വാതന്ത്ര്യത്തിന് അനുകൂല നിലപാടുകളുമായി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പുതിയ പാക് ഭരണകൂടം. സര്‍ക്കാര്‍ അധീനത്തിലുള്ള പാക്കിസ്ഥാന്‍ ടിവി (പാക് ടിവി)യ്ക്കും റേഡിയോ പാക്കിസ്ഥാനുമുള്ള സെന്‍സര്‍ഷിപ്പ്  നിര്‍ത്തലാക്കുമെന്ന് പാക് വാര്‍ത്താവിനിമയ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. 

പാക് ടിവിക്കും റേഡിയോ പാക്കിസ്ഥാനുമുണ്ടായിരുന്ന സെന്‍സര്‍ഷിപ്പ് അവസാനിപ്പിക്കുകയാണ്. രണ്ടുസ്ഥാപനങ്ങള്‍ക്കും പൂര്‍ണ മാധ്യമസ്വാതന്ത്ര്യം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. വാര്‍ത്താ വിനിമയ രംഗത്ത് കൂടുതല്‍ മാറ്റങ്ങള്‍ അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ദൃശ്യമാകുമെന്നും  പാക് ടിവിയെയും പാക്കിസ്ഥാന്‍ ബ്രോഡ് കാസ്റ്റിങ്ങ് കോര്‍പ്പറേഷനേയും സര്‍ക്കാരിന്റെ സ്വകാര്യ സ്വത്തായി ഇനി പരിഗണിക്കില്ലെന്നും ചൗധരി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.