ദുരിതാശ്വാസ നിധിക്ക് നല്‍കിയ 10 ലക്ഷം ഒരു ലക്ഷമായി; പരാതി

Wednesday 22 August 2018 8:29 pm IST

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 10 ലക്ഷം രൂപ. കണക്കു പുറത്തുവിട്ടപ്പോള്‍ ഒരു ലക്ഷം രൂപയായി കുറഞ്ഞു. പണം കൊടുത്ത കോതമംഗലം എം എ കോളെജ് അധികൃതര്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടാണ് ശ്രദ്ധയില്‍ പെട്ടത്. ചെക്കായിട്ടാണ് പണം നല്‍കിയത്. 

 

കോതമംഗലം എംഎ കോളജിലെ അസോസിയേഷന്‍ സെക്രട്ടറി വിന്നി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം ആഗസ്ത് 17 ന് നെടുമ്പാശേരി വിമാനത്താവളത്തിലെ ഗോള്‍ഫ് ക്ലബില്‍ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ 10 ലക്ഷത്തിന്റെ ചെക്ക് ഏല്‍പ്പിച്ചത്.  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം പി മാരായ പ്രൊഫ. കെ.വി. തോമസ്, ജോയ്സ് ജോര്‍ജ്ജ്, ഇന്നസെന്റ് എന്നിവരും ഉണ്ടായിരുന്നു. പ്രളയദുരിതം വിലയിരുത്താനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സ്വീകരിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രിയും സംഘവും.

 

ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ലിസ്റ്റിലാണ് പിഴവ് ശ്രദ്ധയിൽ പെട്ടത്.  കോളജ് അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇ മെയില്‍ അയച്ച് മറുപടി കാത്തിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.