ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ വിജയം. ഏകപക്ഷീയമായ ഇരുപത്തിയൊന്ന് ഗോളുകള്‍ക്ക് ഇന്ത്യന്‍ വനിതകള്‍ കസാക്കിസ്ഥാനെ പരാജയപ്പെടുത്തി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വനികളുടെ രണ്ടാമത്തെ വമ്പന്‍ വിജയമാണിത്.
1982 ലെ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ എതിരില്ലാത്ത 22 ഗോളുകള്‍ക്ക് ഹോങ്കോങ്ങിനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി ഗുര്‍ജിത് കൗര്‍ നാലു ഗോളുകള്‍ നേടി. ലാല്രംസിയാനി, നവ്നീത് കൗര്‍, വന്ദന കതാരിയ എന്നിവര്‍ ഹാട്രിക്ക് തികച്ചു.
നവജ്യോത് കൗര്‍, ലാലിമ മിന്‍സ് എന്നിവര്‍ രണ്ട് ഗോള്‍ വീതവും നേഹ ഗോയല്‍, ഉദിത, ദീപ ഗ്രെയ്സ് എക്ക, മോണിക്ക എന്നിവര്‍ ഓരോ ഗോളും കുറിച്ചു. ആദ്യ മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് ആതിഥേയരായ ഇന്തോനേഷ്യയെ തകര്‍ത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: