വിജയം കേരളത്തിന് സമര്‍പ്പിച്ച് ടീം ഇന്ത്യ

Thursday 23 August 2018 3:20 am IST

ലണ്ടന്‍: ട്രെന്റ്ബ്രിഡ്ജിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ വന്‍ വിജയം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കേരളത്തിലെ പ്രളയബാധിതര്‍ക്കു സമര്‍പ്പിച്ചു. കളിക്കാരുടെ പ്രതിഫല തുകയായ 1.26 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.

''ഇന്ത്യന്‍ ടീം ഈ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്കായി സമര്‍പ്പിക്കുന്നു. വളരെ മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന കേരളീയര്‍ക്കു വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍ തങ്ങള്‍ക്ക് ചെയ്യാനാകുന്നത് ഇതാണ്''. കളിക്കു ശേഷമുള്ള ചടങ്ങില്‍  കോഹ്‌ലി പറഞ്ഞു.  വിജയം കേരളത്തിന് സമര്‍പ്പിക്കുന്നതായി ബിസിസിഐയും ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെത്തിയ സൈന്യത്തെയും എന്‍ഡിആര്‍എഫിനെയും കോഹ്‌ലി നേരത്തെ അഭിനന്ദിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.