പ്രളയം: മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടരുന്നു

Thursday 23 August 2018 12:01 pm IST
ക്രിസ്ത്യന്‍ കോളെജിനു പുറമെ കോഴഞ്ചേരി എം.ജി.എം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും മുഖ്യമന്ത്രി എത്തി ക്യാമ്പിൽ കഴിയുന്നവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

കൊച്ചി: ദുരന്തബാധിത മേഖലകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം തുടരുന്നു. വിവിധ ദുരിതാശ്വസക്യാമ്പുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ചെങ്ങന്നൂരിലാണ് പിണറായി ആദ്യം എത്തിയത്. പിന്നാലെ കോഴഞ്ചേരി, ആലപ്പുഴ, പറവൂര്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. ഇപ്പോള്‍ ചാലക്കുടിയിലാണ് അദ്ദേഹം ഉള്ളത്. 

ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ കോളെജിലെ ക്യാമ്പ് അദ്ദേഹം സന്ദര്‍ശിച്ചു. പിന്നീട് കോഴഞ്ചേരി എം.ജി.എം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും അദ്ദേഹംഎത്തി ക്യാമ്പിൽ കഴിയുന്നവരുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തി.. ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് മുഖ്യമന്ത്രി എറത്തിയത്. പിന്നീട് ഉച്ചയോടെ ചാലക്കുടിയിലെത്തി.  ഇവിടുത്തെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നോര്‍ത്ത് പറവൂരിലും സന്ദര്‍ശനം നടത്തിയശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.

റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി ചതുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നു. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളും സന്ദര്‍ശിക്കും. അതേസമയം വീടുകളിലേക്ക് മടങ്ങുന്നവര്‍ തളരരുതെന്നും സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത എല്ലാ സേനാ വിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഈ മാസം 26 ന് എല്ലാ സേനാ വിഭാഗങ്ങള്‍ക്കും യാത്രയയപ്പ് നല്‍കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.