പ്രളയബാധിതര്‍ക്ക് സഹായവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Thursday 23 August 2018 8:12 am IST

ന്യൂദല്‍ഹി:കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും രംഗത്ത്. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള അഭിഭാഷകരുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും രാജ്യം കേരളത്തിനൊപ്പമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.സുപ്രീം കോടതിക്ക് സമീപം ദുരിതാശ്വാസ സാധന സാമഗ്രികള്‍ ശേഖരിക്കുന്നിടത്ത് നാലു പെട്ടികളുമായാണ് ചീഫ് ജസ്റ്റിസ് എത്തിയത്.

ദുരന്തം ഏതു സംസ്ഥാനത്തു ഉണ്ടായാലും ഇതു പോലെ മനുഷ്യത്വ പരമായ സമീപനങ്ങള്‍ ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ തുടങ്ങി നിരവധിപ്പേര്‍ സഹായങ്ങളുമായി എത്തിയിരുന്നു. 

ദല്‍ഹിയില്‍ നിന്ന് സമാഹരിക്കുന്ന അവശ്യ വസ്തുക്കള്‍ കേരളത്തിലെ അഭിഭാഷകര്‍ മുഖാന്തരം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.