ന്യൂദല്‍ഹി: വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മൂന്നു മാസത്തെ വിശ്രമത്തിന് ശേഷം അരുണ്‍ ജെയ്റ്റ്ലി വീണ്ടും കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റു. ഇതു സംബന്ധിച്ച് രാഷ്ട്രപതിയുടെ ഓഫിസ് അറിയിപ്പു പുറത്തിറക്കി.
മേയ് 14-നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം ജെയ്റ്റ്ലി വിശ്രമത്തിലായിരുന്നു. റെയില്‍വേ മന്ത്രി പീയുഷ് ഗോയലിനായിരുന്നു പകരം ചുമതല. ശസ്ത്രക്രിയയ്ക്കു ശേഷം ജെയ്റ്റ്ലി പൊതുപരിപാടികള്‍ ഒഴിവാക്കിയിരുന്നു. പിന്നീട് രാജ്യസഭാ ഉപാധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ജെയ്റ്റ്ലി പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: