പ്രധാനമന്ത്രി ഇന്ന് ഗുജറാത്തിൽ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Thursday 23 August 2018 10:33 am IST

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കുന്നു. സംസ്ഥാനത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങൾക്കും പൊതു പരിപാടികൾക്കുമായിട്ടാണ് അദ്ദേഹം ഗുജറാത്ത് സന്ദർശിക്കുന്നത്. പ്രധാനമായും നാല് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ കൂടുതല്‍ സജ്ജമാക്കുന്നതിനുള്ള ചർച്ചകളിലും അദ്ദേഹം സജീവ സാന്നിധ്യമാകും. 

ഗുജറാത്ത് ഫോറെൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിലും ഗാന്ധി നഗറിലെ രാജ്ഭവനിൽ  ചേരുന്ന സോമനാഥ് ക്ഷേത്ര ട്രസ്റ്റിൻ്റെ ചർച്ചയിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് ജുനഗഡിലെ പോലീസ് ട്രെയിനിങ് കോളെജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതു പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. വൽസാദ് നഗരത്തിൽ ആവാസ് യോജന പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ ഓൺലൈൻ ഗൃഹപ്രവേശ് കർമ്മം ആദ്ദേഹം നിർവ്വഹിക്കും. 

ഇതിനു പുറമെ ഗുജറാത്തിലെ വിവിധ താലൂക്കിലെ കുടിവെള്ള വിതരണ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ധർമപുർ, കപ്രാട താലൂക്കിലുകളാണ് പ്രധാനമായും കുടിവെള്ള വിതരണ പദ്ധതികൾ സർക്കാർ നടപ്പിലാക്കിയിരുന്നത്.

സൗരാഷ്ട്രയിലെ ജുനഗഢിൽ പുതിയതായി നിർമ്മിച്ച ഗുജറാത്ത് മെഡിക്കൽ ആൻഡ് എജ്യുക്കേഷൻ റിസർച്ച് സൊസൈറ്റിയും ഗിർ സോമനാഥ് ജില്ലയിലെ രണ്ട് ഫിഷറീസ് കോളെജുകളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.