മഹാപ്രളയത്തില്‍ കൈത്താങ്ങായി നിന്ന സുമനസ്സുകള്‍ക്കു നന്ദി

Thursday 23 August 2018 11:13 am IST

കൊച്ചി: കേരളം കണ്ട മഹാപ്രളയത്തില്‍ കൈത്താങ്ങായി നിന്ന സുമനസ്സുകള്‍ക്കു നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെയാണു മോഹന്‍ലാല്‍ ആരാധകരോടു നന്ദി പറഞ്ഞത്. 

'തന്റെ സഹോദരങ്ങള്‍ ദുരിതബാധിതര്‍ക്ക് 15 ലക്ഷത്തോളം രൂപ സഹായമായി നല്‍കുകയും ചെയ്തു.വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ദുരിതാശ്വാസം എത്തിക്കും.

ഈ പ്രവര്‍ത്തനങ്ങളെല്ലാം വില മതിക്കാനാകാത്തതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. നമ്മള്‍ പ്രതിബദ്ധങ്ങളെ അതിജീവിക്കും'മോഹന്‍ലാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.