ബെയ്റൂട്ട്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഏറ്റവും പുതിയ ശബ്ദ സന്ദേശം പുറത്ത്. എല്ലാവരും ജിഹാദിനൊരുങ്ങാനാണ് ബാഗ്ദാദി ആഹ്വാനം ചെയ്യുന്നത്.
‘തങ്ങളുടെ മതവും ശത്രുക്കള്‍ക്കെതിരായ ജിഹാദും സ്രഷ്ടാവിന്റെ വാഗ്ദാനത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടവര്‍ പരാജിതരും അപമാനിതരുമാണ്. എന്നാല്‍ ഇവ നെഞ്ചോടു ചേര്‍ത്തുപിടിച്ചവര്‍, കുറച്ചു സമയത്തിന്റെ ഇടവേളയ്ക്കു ശേഷമാണെങ്കിലും, ശക്തരും വിജയികളുമാകുമെന്നും ശബ്ദ സന്ദേശത്തില്‍ ബഗ്ദാദി പറയുന്നു.
ഇറാഖിലേയും സിറിയയിലെയും പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ഭരണം തുടരുമെന്നും ഐഎസിനെതിരായ ആക്രമണങ്ങളെ സഹായിച്ച യുഎസിനും റഷ്യയ്ക്കും ശക്തമായ തിരിച്ചടി നല്‍കുമെന്നും സന്ദേശത്തിലുണ്ട്.
അതേസമയം എന്നാണ് സന്ദേശം റെക്കോര്‍ഡ് ചെയ്തതെന്ന് വ്യക്തമല്ല. കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇതാദ്യമായാണ് ബഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: