ന്യൂദൽഹി: ദർഭംഗ-ദൽഹി സമ്പർക്രാന്തി എക്സ്പ്രസ് ട്രെയിൻ കണ്ടാൽ ആരുമെന്ന് ഞെട്ടും. ഞെട്ടലിനപ്പുറം ട്രെയിനിന്റെ കാഴ്ച കണ്ണിന് കുളിർമ നൽകുമെന്നത് ഉറപ്പ്. ബീഹാറി മൈഥിലി കലാ ശൈലിയിൽ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്. അതിമനോഹരമാണ് ട്രെയിനിന്റെ ബോഗിയിൽ വരച്ചിട്ടുള്ള ചിത്രങ്ങൾ.
ലോകമാനം ഏറെ പ്രശസ്തിയുള്ള കലാരൂപമാണ് മൈഥിലി. ദീർഘദൂര ട്രെയിനായ സമ്പർക്രാന്തിയുടെ 9 കോച്ചുകളിലാണ് മൈഥിലി കലാരൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.
അൻപത് കലാകാരികളുടെ ഒരുമാസം രാവും പകലും നീണ്ടു നിന്ന അക്ഷീണ പ്രവർത്തനമാണ് ഈ കലാസൃഷ്ടികൾ. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇപ്പോൾ റെയിൽവെ ബോഗികളിൽ കലാസൃഷ്ടികൾ നടത്താൻ അനുവാദം നൽകിയത്.
ദർഭംഗയിൽ നിന്നും ന്യൂദൽഹിയിലേക്ക് പുറപ്പെടുന്ന അലങ്കരിച്ച ഈ ട്രെയിനിന്റെ ഉദ്ഘാടന യാത്രയ്ക്ക് പച്ചക്കൊടി കാണിച്ചത് സമസ്തിപുർ ഡിവിഷണൽ റെയിൽവെ മാനേജർ രവീന്ദ്രകുമാർ ജെയിനാണ്. ട്രെയിൻ സഞ്ചരിക്കുന്നത് വഴി മൈഥിലി എന്ന കലാരൂപത്തിന്റെ പ്രശസ്തി രാജ്യം മുഴുവൻ കൂടുതൽ വ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: