കണ്ണൂര്‍: ദുരിതാശ്വാസ നിധിയിലേക്ക് ബക്കറ്റ് പിരിവ് നടത്തിയ മൂന്നു പേര് പിടിയില്‍. റിഷബ്, അലവില്‍ സഫാന്‍, കക്കാട് മുഹമ്മദ് ഇര്ഫാന് എന്നിവരാണ് പിടിയിലായത്. മോഷണം, കഞ്ചാവ് കേസ് പ്രതികളാണ് ഇവര്‍.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് വ്യാജേനയാണ് ബക്കറ്റ് പിരിവ് നടത്തിയത്. നാട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ പെരളശ്ശേരിയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: