പ്രളയക്കെടുതിയിൽ തൻ്റെ ദു:ഖം രേഖപ്പെടുത്തി ഡി കാപ്രിയോ

Thursday 23 August 2018 3:11 pm IST

ന്യൂയോർക്ക്: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ തൻ്റെ ദു:ഖം രേഖപ്പെടുത്തി ഹോളിവുഡ് സൂപ്പര്‍താരവും ഓസ്കാര്‍ ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡികാപ്രിയോ. ദി ന്യൂയോര്‍ക്ക് ടൈംസ് വിശദമായി കേരളത്തെ വിഴുങ്ങിയ പ്രളയത്തെ കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവഴിയാണ് ഡികാപ്രിയോ കേരളത്തിന്റെ അവസ്ഥ മനസിലാക്കുന്നതും തൻ്റെ ദു:ഖം രേഖപ്പെടുത്തുന്നതും. 

ദി ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത ഡികാപ്രിയോ റീട്വീറ്റ് ചെയ്തിരുന്നു. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച്‌ ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പരിസ്ഥതി സംരക്ഷണത്തിന് കുറിച്ച്‌ ബോധവത്കരിക്കാനും അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന പ്രൊജക്ടുകളെ എകീകരിക്കാനും ദി ലിയനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷന്‍ എന്ന സംരംഭവും നടന്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.