ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഡ്രിബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ പതിനഞ്ചുകാരന് ഷാര്‍ദുല്‍ വിഹാന് വെള്ളിമെഡല്‍. ടെന്നീസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ അങ്കിത റെയ്ന വെങ്കല മെഡല്‍ സ്വന്തമാക്കി.
സെമിയില്‍ ചെെനയുടെ ഷ്വായ് സാങ്ങിനോടാണ് അങ്കിത തോറ്റത്. ഏഷ്യന്‍ ഗെയിംസില്‍ സിംഗിള്‍സ് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയാണ് അങ്കിത. 2010ല്‍ സാനിയ മിര്‍സയും വെങ്കലം നേടിയിരുന്നു.
അതേസമയം, പുരുഷന്മാരുടെ രോഹന് ബൊപ്പണ്ണ- ദ്വിവിജ് സഖ്യം ഫെെനലില്‍ പ്രവേശിച്ചു. ജപ്പാന്റെ യൂസുകി- ഷിമാബുകോറോ സഖ്യത്തെ 4-6, 6-3, 10-8 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്. സ്വര്‍ണ പ്രതീക്ഷയായ കബഡിയില്‍ ചെെനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഫെെനലില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: