തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ വയനാട് ജില്ലയിലെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ മോഹന്‍ലാല്‍.
പ്രളയദുരിതമനുഭവിക്കുന്നവരെ സഹായിച്ച് ആദ്യ മുതല്‍ തന്നെ കേരളത്തിനൊപ്പമുണ്ടായിരുന്ന മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 25 ലക്ഷം രൂപ സംഭാവനയും നല്‍കിയിരുന്നു.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന വയനാടന്‍ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുമെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇത് ജനങ്ങളിലേക്ക് എത്തിക്കുക. തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഉള്‍പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി ഇന്നിറങ്ങുമെന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ 2000ത്തോളം കുടുംബങ്ങളില്‍ എത്തിച്ചേരാനാണ് ഞങ്ങളുടെ ശ്രമം. ഒരു കുടുംബത്തിന് ഒരാഴ്ചത്തേയ്ക്കുള്ള ആവശ്യസാധനങ്ങളാണ് എത്തിക്കുക. ഒരുപാട് പേരുടെ സഹായഹസ്തങ്ങളോടെ നമ്മുടെ കേരളം പ്രതിബന്ധങ്ങളെ അതിജീവിക്കുമെന്നും താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: