കുട്ടനാട്ടില്‍ വീട് വൃത്തിയാക്കി മടങ്ങവെ വള്ളം മറിഞ്ഞു, രണ്ട് പേരെ കാണാതായി

Thursday 23 August 2018 7:31 pm IST
വീട് വൃത്തിയാക്കിയതിന് ശേഷം തിരികെ ചങ്ങനാശേരിയിലെ ക്യാമ്ബിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. മൂന്ന് പേര്‍ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. നാട്ടുകാരും അഗ്‌നിശമന സേനയും തിരച്ചില്‍ തുടരുകയാണ്.

ആലപ്പുഴ: പ്രളയ ബാധിത മേഖലയിലെ വീട് വൃത്തിയാക്കി മടങ്ങവെ കുട്ടനാട്ടില്‍ വള്ളം മറിഞ്ഞ് രണ്ട് പേരെ കാണാതായി. വെളിയനാട് പള്ളിക്കൂടം ജട്ടിക്ക് സമീപമാണ് വള്ളം മറിഞ്ഞത്. വെളിയനാട് സ്വദേശികളായ ലിബിന്‍, ടിബിന്‍ എന്നിവരെയാണ് കാണാതായത്.

വീട് വൃത്തിയാക്കിയതിന് ശേഷം തിരികെ ചങ്ങനാശേരിയിലെ ക്യാമ്ബിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. മൂന്ന് പേര്‍ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. നാട്ടുകാരും അഗ്‌നിശമന സേനയും തിരച്ചില്‍ തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.