കൊച്ചി: ദുരിതം അനുഭവിക്കുന്ന കേരളത്തിലെ മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കാനായി കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നടന് രണ്‍ദീപ് ഹൂഡ എത്തി. യുകെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖല്‍സ എയിഡ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ വോളന്റീയര്‍ ആയാണ് അദ്ദേഹം എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച് മുതലാണ് സിഖ് സമൂഹം തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ സംഘടന 3000 ത്തോളം പേര്‍ക്ക് ഭക്ഷണം വച്ച് നല്‍കുന്നുണ്ട്. ക്യാമ്പില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി മുബൈയില്‍ നിന്നും രണ്‍ദീപ് എത്തുകയായിരുന്നു.
സംഘടനയുടെ നേതൃത്വത്തില്‍ മുന്‍പും രണ്‍ദീപ് പല പ്രവര്‍ത്തനങ്ങള്‍ക്കും പങ്കെടുത്തിട്ടുണ്ട്. ഗണപതി വിസര്‍ജന്‍ ശേഷം മാലിന്യ കൂമ്ബാരമായ ജൂഹു ബീച്ച് വൃത്തിയാക്കാന്‍ ഇതിനു മുന്‍പ് താരം മുന്പിറ്റ നിന്നിരുന്നു. രീസ് ആക്രമണത്തില്‍ പരിക്കേറ്റവരെ, സിറിയ-റോഹിംഗ്യയില്നിന്നുള്ള ജനങ്ങളെ സഹായിക്കുന്നതടക്കം ദുരിതമനുഭവിക്കുന്ന നിരവധി ആളുകളെ സംഘടനയുടെ ഭാ?ഗമായി താരം സഹായിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: