തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

Thursday 23 August 2018 7:56 pm IST
നിയമനിര്‍മാണമുണ്ടാകാതെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനാകില്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. സംസ്ഥാന നിയമസഭകളുടെ കാലാവധി ചുരുക്കാനോ പിരിച്ചുവിടല്‍ നേരത്തെ ആക്കാനോ നിയമഭേദഗതി വേണമെന്നാണ് റാവത്തിന്റെ നിലപാട്.

ന്യൂദല്‍ഹി: ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള ഒരു സാധ്യതയുമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒ.പി റാവത്ത്. നിയമനിര്‍മാണമുണ്ടാകാതെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനാകില്ലെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. സംസ്ഥാന നിയമസഭകളുടെ കാലാവധി ചുരുക്കാനോ പിരിച്ചുവിടല്‍ നേരത്തെ ആക്കാനോ നിയമഭേദഗതി വേണമെന്നാണ് റാവത്തിന്റെ നിലപാട്. 

പൊതു തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെുടപ്പുകളും നടത്തണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. നിലവിലുള്ള നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കാന്‍ നിയമം അനുവദിക്കുന്നില്ല. പല നിയമസഭകളുടേയും കാലാവധി നീട്ടേണ്ടിയും വരും. ഇത് രണ്ടും നിയമപരമല്ല. ഇതു കടുത്ത നിയമ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കും. ഈ സാഹചര്യത്തിലാണ് ബിജെപി ആവശ്യത്തെ കമ്മീഷന്‍ തള്ളിക്കളഞ്ഞത്.

നിലവിലുള്ള ഇവിഎം, വിവി പാറ്റ് മെഷീനുകളുമായി പതിനൊന്നു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനാകില്ലെന്നു നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.