ജൂലന്‍ ഗോസ്വാമി അന്താരാഷ്ട്ര ട്വന്റി20 യില്‍ നിന്ന് വിരമിച്ചു

Thursday 23 August 2018 8:19 pm IST
തനിക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും സഹതാരങ്ങള്‍ക്കും ബിസിസിഐയ്ക്കും താരം നന്ദി അറിയിച്ചു. 169 ഏകദിനങ്ങളും പത്ത് ടെസ്റ്റ് മത്സരങ്ങളും കളിച്ച ജൂലന്‍ വനിതാ ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതാണ്. മിതാലി രാജിനോടൊപ്പം വനിതാ ടീമിലെ മുതിര്‍ന്ന താരം കൂടിയായിരുന്നു ജൂലന്‍.

ന്യൂദല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ജൂലന്‍ ഗോസ്വാമി അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഇന്ത്യയ്ക്കായി 68 ട്വന്റി20 മത്സരങ്ങളില്‍ കളിച്ച ജൂലന്‍ 56 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

തനിക്ക് തന്ന സ്നേഹത്തിനും പിന്തുണയ്ക്കും സഹതാരങ്ങള്‍ക്കും ബിസിസിഐയ്ക്കും താരം നന്ദി അറിയിച്ചു. 169 ഏകദിനങ്ങളും പത്ത് ടെസ്റ്റ് മത്സരങ്ങളും കളിച്ച ജൂലന്‍ വനിതാ ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതാണ്. മിതാലി രാജിനോടൊപ്പം വനിതാ ടീമിലെ മുതിര്‍ന്ന താരം കൂടിയായിരുന്നു ജൂലന്‍.

2007 ല്‍ ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് ജൂലന്‍. മൂന്ന് വര്‍ഷത്തിന് ശേഷം അര്‍ജുന അവാര്‍ഡും താരം സ്വന്തമാക്കി. 2012 ല്‍ രാജ്യം ജൂലനെ പത്മശ്രീ നല്‍കി ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.