ഒന്നാം സ്ഥാനം വീണ്ടെടുത്ത് കോഹ്ലി
Thursday 23 August 2018 8:20 pm IST
ഡബ്ലിന്‍: കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം നഷ്ടപ്പെട്ട ഐസിസിയുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വിരാട് കോഹ്ലി.
ട്രെന്റ് ബ്രിഡ്ജില്‍ രണ്ടു ഇന്നിങ്സുകളില്‍ 97, 103 എന്നീ റണ്‍സുമായി മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം റാങ്ക് വീണ്ടെടുക്കുകയായിരുന്നു.
937 റേറ്റിംഗ് പോയിന്റുകളാണ് മൂന്നാം ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷം പുറത്ത് വന്ന റാങ്കിങ്ങില്‍ കോഹ്ലി സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിങ് റേറ്റിംഗ് പോയിന്റാണ് ഇത്.