സക്ഷമ ഓണക്കിറ്റു വിതരണം നടത്തി

Thursday 23 August 2018 8:41 pm IST

 

കണ്ണൂര്‍: സക്ഷമ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം മൂകാംബിക ബലികാസദനത്തില്‍ നടന്നു. സംപൂജ്യ സ്വാമിജി അമൃതകൃപനന്ദപുരി ഉല്‍ഘാടനം നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലാ കമ്മറ്റി വക സേവഭാരത്തിക്കു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50000 രൂപയുടെ ചെക്ക് സേവാഭാരതി ജില്ലാ പ്രസിഡന്റ് രാജീവിന് സ്റ്റേറ്റ് യുവ പ്രമുഖ് അനുരാജ് മാസ്റ്റര്‍ പരിപാടിയില്‍  കൈമാറി. സക്ഷമ സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രദീപ് സംഘടനാ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. സര്‍വ മംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ചേലേരി രവീന്ദ്രനാഥ്, സേവാഭാരതി ജില്ലാ പ്രസിഡന്റ് രാജീവന്‍, സക്ഷമയുടെ ജില്ലാ രക്ഷാധികാരി ദേവദാസ് പ്രഭു, ഭാരത് ഭാരതി ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രാംപ്രകാശ് സ്വാഗതവും മഹിളാ പ്രമുഖ് സുമാ മഹേഷ് നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.