കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു

Thursday 23 August 2018 8:43 pm IST

 

മട്ടന്നൂര്‍: പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. മട്ടന്നൂര്‍ ബസ് സ്റ്റാന്റിലെ നഗരസഭ വക ഷോപ്പിംഗ് കോംപ്ലക്‌സ് പൂര്‍ണ്ണമായും പൊളിച്ചിട്ട് ദിവസങ്ങളായെങ്കിലും കെട്ടിടാവശിഷ്ടങ്ങള്‍ സ്ഥലത്തുനിന്നും മാറ്റാത്തതാണ് ജനങ്ങള്‍ക്ക് ദുരിതമായി മാറിയിട്ടുള്ളത്. ഇത് ബസ് സ്റ്റാന്റില്‍ അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. മൂന്നര മാസം മുമ്പാണ് നഗരസഭ കെട്ടിടം പൊളിച്ചുമാറ്റാനായി കരാര്‍ നല്‍കിയത്. മൂന്നാഴ്ച മുമ്പേ കെട്ടിടം പൊളിച്ചിട്ടിരുന്നുവെങ്കിലും കമ്പി, കല്ല് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായും സ്ഥലത്തുനിന്നും മാറ്റാന്‍ കരാറുകാരന്‍ തയ്യാറായിട്ടില്ല. കെട്ടിടം പൊളിച്ചിട്ടതോടെ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡും കാല്‍നടയാത്രക്കായുള്ള വഴിയും തടസ്സപ്പെട്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ എത്രയും വേഗം മാറ്റണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.