മേരിടീച്ചറുടെ കൊലപാതകം: പോലീസ് സംഘത്തിന് സ്വീകരണം

Thursday 23 August 2018 8:43 pm IST

 

ഇരിട്ടി: കരിക്കോട്ടക്കരി സെന്റ്‌തോമസ് ഹൈസ്‌കൂള്‍ അധ്യാപിക ചരളിലെ പാംപ്ലാനിയില്‍ എം.പി.മേരിയുടെ കൊലപാതകക്കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിന് പൗരസ്വീകരണം നല്‍കുന്നു. 29 ന് 3 മണിക്ക് ചരളിലാണ് പൗരസ്വീകരണം നല്‍കുക. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, കരിക്കോട്ടക്കരി എസ്‌ഐ ടോണി ജെ.മറ്റം, ഗ്രേഡ് എസ്‌ഐ പി.ഡി.പൈലി, എഎസ്‌ഐമാരായ റാഫി അഹമ്മദ് (പേരാവൂര്‍), മുഹമ്മദ് നജ്മി (കരിക്കോട്ടക്കരി), റജി സ്‌കറിയ (ഇരിട്ടി), എം.ജെ.ബെന്നി (കരിക്കോട്ടക്കരി), പി.വി.വിനോദ് കുമാര്‍ (പേരാവൂര്‍), ടി.ഷംസുദ്ദീന്‍, സി.രാജു, സന്തോഷ്, തോമസ് (നാലു പേരും കരിക്കോട്ടക്കരി) എന്നിവര്‍ക്കാണ് ജനകീയ സ്വീകരണം നല്‍കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.