ദുരിതാശ്വാസ വസ്തുക്കളുമായി സേവാഭാരതിയുടെ ലോറികള്‍ കുട്ടനാട്ടിലേക്ക്

Thursday 23 August 2018 8:44 pm IST

 

പാനൂര്‍: പ്രളയം വിഴുങ്ങിയ കുട്ടനാടിലേക്ക് മൂന്നാംഘട്ട അവശ്യസാധനങ്ങളുടെ ശേഖരണവുമായി സേവാഭാരതിയുടെ നാലു ലോറികള്‍ പുറപ്പെട്ടു. കൈവേലിക്കല്‍ ഗുരുചൈതന്യ വിദ്യാലായത്തിലെ സംഭരണകേന്ദ്രത്തില്‍ നിന്നും പുറപ്പെട്ട വാഹനങ്ങളുടെ ഫഌഗ് ഓഫ് പാനൂര്‍ വില്ലേജ് ഓഫീസര്‍ കെ.രമേശ് നിര്‍വ്വഹിച്ചു. സേവാഭാരതി മേഖലാ സെക്രട്ടറി സി.എച്ച്.വിജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പാനൂര്‍ ഖണ്ഡ് കാര്യകാരി അംഗം കെ.സി.വിഷ്ണു, സേവാഭാരതി മേഖലാസെക്രട്ടറി വി.പി.ജിതേഷ് എന്നിവര്‍ സംസാരിച്ചു. നിലവില്‍ 20 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പാനൂരില്‍ നിന്നും ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ഇതിനു പുറമെ ആരോഗ്യപരിപാലനത്തിനായുളള മരുന്നുകളും നല്‍കി. പത്തായക്കുന്ന്, വളള്യായി, മാക്കൂല്‍പീടിക, കുനുമ്മല്‍, കൈവേലിക്കല്‍, മരുന്നംപൊയില്‍, പൊയിലൂര്‍, പാറയുളളപറമ്പ്, കടവത്തൂര്‍, എലാങ്കോട്, വളളങ്ങാട്, തെക്കെപാനൂര്‍, മൊയ്‌ലോം, മത്തിപറമ്പ്, പളളൂര്‍ ഭാഗങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ക്യാമ്പുകളിലേക്കെത്തി. വരും ദിവസങ്ങളിലും ഉല്‍പ്പന്ന, സാമ്പത്തിക ശേഖരണം തുടരും. ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ടി.പി.സുരേഷ്ബാബു, സേവാഭാരതി പ്രസിഡണ്ട് സി.എച്ച്.വിജിത്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേവാപ്രവര്‍ത്തനം നടക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.