കാട്ടുകൂവ, കൂവ

Friday 24 August 2018 1:01 am IST

Curcuma angustifolia

സംസ്‌കൃതം: ഗന്ധപത്ര, തവക്ഷീരി,ഗന്ധപീഠ

തമിഴ്: കൂവക്കിഴങ്ങ്്, അര്‍തിമാവ് 

എവിടെ കാണാം: ദക്ഷിണേന്ത്യയില്‍ ഉടനീളം വനത്തിലും തരിശുഭൂമിയിലും 

ഇടതൂര്‍ന്ന് കാണാം 

പ്രത്യുത്പാദനം: കിഴങ്ങില്‍ നിന്ന്

കൂവനൂറ് ഉണ്ടാക്കും വിധം 

കൂവ കല്ലില്‍ വെണ്ണപോലെ അരച്ച് വെള്ളത്തില്‍ കലക്കി പരന്നപാത്രത്തില്‍ ഒഴിച്ച് അനക്കാതെ വെച്ച് അതില്‍ നിന്ന് മുകളില്‍ കാണുന്ന മഞ്ഞനിറത്തിലുള്ള തെളി ഊറ്റി കളഞ്ഞ് അടിയില്‍ ഉണ്ടാകുന്ന വെള്ളപ്പൊടി മാത്രം എടുത്ത് ഇത് ഉണക്കിയെടുത്താല്‍ ശുദ്ധമായ കൂവനൂറ് തയാര്‍.

ചില ഔഷധ പ്രയോഗങ്ങള്‍: കൂവനൂറ് എല്ലാ രോഗികള്‍ക്കും ആരോഗ്യദായകമായ ഒരു പാനീയമാണ്. ബാര്‍ലി വെള്ളത്തിനു പകരമായി ഇത് ഉപയോഗിക്കാം. കൂവനൂറ്, ഏലത്തരി, താലീസപത്രം, തിപ്പല്ലി, കുരുമുളക്, ഇവ അമ്പത് ഗ്രാം വീതവും ചുക്ക് നൂറ്റിഅമ്പ്ത് ഗ്രാമും പൊടിച്ച് അഞ്ച് ഗ്രാം വീതം നെയ്യും തേനും ചേര്‍ത്ത് കുഴച്ച് മുപ്പത് ദിവസം രണ്ട് നേരം തുടര്‍ച്ചയായി സേവിച്ചാല്‍ ചുമ, ശ്വാസംമുട്ട്, കണ്ഠരോഗങ്ങള്‍ ഇവ ഭേദമാകും.

കൂവനൂറ് അഞ്ച് ഗ്രാം നൂറ് മില്ലി പാലില്‍ കലക്കി പഞ്ചസാര ചേര്‍ത്ത് രണ്ട് നേരം വീതം 90 ദിവസം സേവിച്ചാല്‍ ശുക്ലം വര്‍ദ്ധിക്കുകയം ശീഖ്രസ്ഖലനം മാറുകയും ചെയ്യും. 

കൂവനൂറ്, മലര്, ഇരട്ടിമധുരം, തിപ്പല്ലി, കടുക്കാത്തൊണ്ട്, കറുത്ത ഉണക്ക മുന്തിരി, ഇവ അമ്പത് ഗ്രാം വീതം ഉണക്കിപ്പൊടിച്ചത് ഒരു സ്പൂണും തേനും കല്‍ക്കണ്ടവും ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ മഞ്ഞ കഫത്തോടും രക്തത്തോടും കൂടി ചുമച്ച് തുപ്പുന്നതും ക്ഷയരോഗവും കുറയും. ക്ഷയ രോഗികള്‍ തുടര്‍ച്ചയായി 90 ദിവസം സേവിക്കണം. 

കൂവനൂറ് ഒരു സ്പൂണ്‍ വീതം പാലില്‍ കലക്കി ദിവസം രണ്ട് നേരം സേവിച്ചാല്‍ കുടലിലെ പരുക്കള്‍, മൂത്രസഞ്ചിയിലെ നീര്, പഴുപ്പ് ഇവ മാറിക്കിട്ടും. 

കൂവനൂറ്, അടപതിയന്‍ കിഴങ്ങ്, പാല്‍മുതക്കിന്‍ കിഴങ്ങ്, ഉണക്കമഞ്ഞള്‍, നെല്ലിക്കാത്തൊണ്ട്, തിപ്പല്ലി, ജീരകം, ഉഴുന്നു പരിപ്പ് ഇവ ഓരോന്നും നൂറു ഗ്രാം വീതം പൊടിച്ചത് ഒരുസ്പൂണ്‍, തേന്‍, നെയ്യ,് കല്‍ക്കണ്ടം ഇവ ചേര്‍ത്ത് കുഴച്ച് ദിവസം രണ്ട് നേരം വീതം സേവിക്കുന്നത് ഏറ്റവും ശ്രേഷ്ഠമായ പ്രസവ രക്ഷയാണ്. ധാരാളം മുലപ്പാല്‍ ഉണ്ടാകുകയും കുഞ്ഞിനും അമ്മയ്ക്കും ശരീരത്തില്‍ ധാരാളമായി രക്തമുണ്ടാകുകയും രോഗ പ്രതിരോധശേഷി വര്‍ധിക്കുകയും ചെയ്യും.

9446492774

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.