തിരുവനന്തപുരം: ദുരിത കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് സേവാപ്രവര്‍ത്തനം തുടരുന്നു. കേരളത്തിന്റെ വിവിധജില്ലകളില്നിന്നു പ്രളയബാധിതമേഖലകളിലേക്ക് ദിവസേന അയച്ചുകൊണ്ടിരിക്കുന്ന അവശ്യവസ്തുക്കള്‍ക്കു പുറമെ ബെംഗളൂരു ആശ്രമത്തില്‍ നിന്ന് ഒമ്പതര കോടി രൂപയുടെ അവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകള്‍ ദുരിതാശ്വാസത്തിനായി ശ്രീശ്രീ രവിശങ്കര്‍ കേരളത്തിലേക്കു അയച്ചു.
ബെംഗളൂരു ചെന്നൈ, ഹൈദരബാദ്, നാഗ്പൂര്‍ തുടങ്ങിയ ആര്‍ട്ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളില്‍നിന്നു വസ്ത്രങ്ങള്‍, മരുന്നുകള്‍, ഭക്ഷണം, വെള്ളം, ശുചീകരണ സാമഗ്രികള്‍ തുടങ്ങിയവ ബെംഗളൂരു ആശ്രമത്തില്‍ ആരംഭിച്ച ‘കെയര്‍ ഫോര്‍ കേരള – ദുരിതാശ്വാസ സംഭരണ കേന്ദ്ര’ത്തില്‍ എത്തിക്കുകയായിരുന്നു.
വ്യക്തിവികാസകേന്ദ്രയിലെ ആയിരം യുവാചാര്യന്മാര്‍ പ്രളയബാധിത മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നുണ്ട്. ശ്രീശ്രീ ആയുര്‍വേദയിലെ വിദഗ്ധ ഡോക്ടര്‍മാരും കേരളത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: