ആലുവയില്‍ ശുചീകരണത്തില്‍ കൈകോര്‍ത്ത്

Friday 24 August 2018 1:22 am IST

ആലുവ: പെരിയാര്‍ അലറിപ്പാഞ്ഞ് തകര്‍ത്തെറിഞ്ഞ ആലുവയിലും സമീപ ഗ്രാമീണമേഖലകളിലും വന്‍തോതിലുള്ള ശുചീകരണ പ്രവര്‍ത്തനത്തിലാണ് സേവാഭാരതി. കൊച്ചി, മൂവാറ്റുപുഴ മേഖലകളിലെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് സേവനത്തിനുള്ളത്.

വെള്ളക്കെട്ടും, ചതുപ്പും വിഷപ്പാമ്പുകളും അവരുടെ നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്തുന്നില്ല. കടുങ്ങല്ലൂര്‍, കരുമാലൂര്‍, ആലങ്ങാട്, ചേന്ദമംഗലം, കോട്ടുവള്ളി, പറവൂര്‍, ചെറായി, മുനമ്പം, വൈപ്പിന്‍, പറംമ്പയം, ചെങ്ങമനാട്, അടുവാശ്ശേരി, കുന്നുകര, കുത്തിയതോട് പ്രദേശങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണമാണ് ഘട്ടംഘട്ടമായി തുടരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.