ഈദ് പ്രാര്‍ഥനയ്ക്കിടെ ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ ആക്രോശം

Friday 24 August 2018 1:26 am IST

ശ്രീനഗര്‍: ഈദ് ദിനത്തില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കവെ എംപിയും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ ആക്രോശം. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ അനുസ്മരണയോഗത്തില്‍ ഫറൂഖ് അബ്ദുള്ള 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ചതും വാജ്‌പേയി എല്ലാവരുടെയും ഹൃദയത്തിലെ രാജാവാണെന്ന് പറഞ്ഞതുമാണ് ചിലരെ പ്രകോപിപ്പിച്ചത്.

ശ്രീനഗറിലെ ഹസ്രത്ബാല്‍ പള്ളിയില്‍ നിസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് ഏറ്റവും മുന്നിലത്തെ നിരയില്‍ കസേരയില്‍ ഇരുന്നാണ് അദ്ദേഹം നിസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.  പെട്ടെന്ന് ഒരുകൂട്ടം യുവാക്കള്‍ മുദ്രാവാക്യം വിളിച്ച് അദ്ദേഹത്തിനടുത്തെത്താന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാജീവനക്കാര്‍ തടയുകയായിരുന്നു.

നിസ്‌കാരച്ചടങ്ങുകള്‍ക്കുശേഷമാണ് താന്‍ പള്ളിയില്‍ നിന്നിറങ്ങിയതെന്നും പ്രതിഷേധക്കാര്‍ തന്റെ ആളുകള്‍ തന്നെയാണെന്നും പറഞ്ഞ അദ്ദേഹം നേതാവ് എന്ന നിലയില്‍ വഴിതെറ്റിപ്പോയ അവരുടെ മേല്‍ തനിക്കുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ കഴിയില്ല എന്നും മാധ്യമങ്ങളോടു പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.