വെള്ളപ്പൊക്കം: സര്‍വീസ് ക്യാമ്പുമായി ടിവിഎസ്

Friday 24 August 2018 1:29 am IST

കൊച്ചി: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് വാഹന ഉടമകള്‍ക്കായി സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് 27 മുതല്‍ സപ്തംബര്‍ മൂന്നു വരെ കേരളത്തിലെ എല്ലാ ടിവിഎസ് ഷോറൂമുകളിലും സര്‍വീസ് ക്യാമ്പ് ഉണ്ടായിരിക്കും.

വെള്ളപ്പൊക്കത്തില്‍ തകരാറിലായ എല്ലാ ടിവിഎസ് ഇരുചക്ര-മുച്ചക്ര വാഹനങ്ങളും ക്യാമ്പില്‍ പരിശോധിച്ച് ഉടന്‍ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തും. വെള്ളപ്പൊക്കത്തില്‍ തകരാര്‍ സംഭവിച്ച എല്ലാ ടിവിഎസ് വാഹനങ്ങള്‍ക്കും സൗജന്യമായി ഓയില്‍ മാറ്റി നല്‍കും. വെള്ളത്തില്‍ അകപ്പെട്ട വാഹനത്തിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ടു ചെയ്യരുതെന്നും കമ്പനി മുന്നറിയിപ്പു നല്‍കുന്നു. ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ : 9946820444, 9072310750, 9072311469.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.