ദുരിതാശ്വാസത്തിന് സാംസങ് ഇന്ത്യയും

Friday 24 August 2018 1:30 am IST

കൊച്ചി: പ്രളയം നാശം വിതച്ച കേരളത്തെ സഹായിക്കാന്‍ സാംസങ് ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി രൂപ നല്‍കും. 10,000 കിടക്കകളും സാംസങ് സംഭാവന ചെയ്യും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് 1.5 കോടി രൂപയുടെ ചെക്ക് സാംസങ് പ്രതിനിധി കൈമാറും.  

ദുരിതാശ്വാസ ക്യാമ്പുകളില്‍ മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നല്‍കും. ‘ഭക്ഷണം, പാല്‍, മരുന്നുകള്‍ എന്നിവസൂക്ഷിക്കുന്നതിനായിസാംസങ് റഫ്രിജറേറ്ററുകളും, ഭക്ഷണം ചൂടാക്കാനായി സാംസങ് മൈക്രോവേവ് ഓവനുകളും നല്‍കും. ക്യാമ്പുകളിലേക്ക് സാംസങ് ടെലിവിഷനും ബന്ധുക്കളുമായി വീഡിയോ കോള്‍ ചെയ്യുന്നതിനായി സാംസങ്് മൊബൈല്‍ ഫോണുകളും ടാബ്‌ലെറ്റുകളും എത്തിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.