700 കോടി : യൂസഫലി കൊടുക്കുമെന്നത് വ്യാജവാര്‍ത്ത

Thursday 23 August 2018 10:39 pm IST

കൊച്ചി : യുഎ ഇ ഭരണകൂടം പ്രഖാപിച്ച 700 കോടി രൂപയുടെ സഹായം ഇന്ത്യാ ഗവണ്‍മെന്റിന് വാങ്ങാന്‍ നിയമതടസ്സമുണ്ടെങ്കില്‍ യൂസഫലി കൊടുക്കുമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ലുലു ഗ്രൂപ്പ്.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇത്തരം പ്രചാരണം നടത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.