പെപ്സികോ 1.05 കോടി രൂപ നല്‍കി

Friday 24 August 2018 1:31 am IST

തിരുവനന്തപുരം: പെപ്സികോയുടെ ജീവകാരുണ്യ വിഭാഗമായ പെപ്സിക്കോ ഫൗണ്ടേഷന്‍ സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.05 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. പെപ്സികോ ഇന്ത്യ ചെയര്‍മാനും സിഇഒയുമായ അഹമ്മദ് എല്‍ഷെയ്ഖ് തുക മുഖ്യമന്ത്രിക്ക് കൈമാറി. പെപ്സികോ ഇന്ത്യ കോര്‍പ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് നീലിമ ദ്വിവേദിയും പങ്കെടുത്തു. 

പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന പെപ്സികോ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദുരിതബാധിത ജില്ലകളില്‍ 6.78 ലക്ഷം ലിറ്റര്‍ അക്വാഫിന കുടിവെള്ളവും 10,000 കിലോ ക്വാക്കര്‍ ഓട്‌സും വിതരണം ചെയ്തു. സംസ്ഥാനത്തുള്ള കമ്പനി ജീവനക്കാര്‍ സാധനം വിതരണം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുകയും തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. സംസ്ഥാനത്തിന് പുറത്തുള്ള ജീവനക്കാര്‍ മറ്റ് മാര്‍ഗങ്ങളിലൂടെ സാമ്പത്തിക സഹായം നല്‍കുമെന്നും പെപ്സികോ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.