പ്രളയബാധിതര്‍ക്ക് ജെറ്റ് എയര്‍വേസ് കൂടുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കും

Friday 24 August 2018 1:32 am IST

കൊച്ചി: കേരളത്തിലെ പ്രളയബാധിതര്‍ക്കായി  ജെറ്റ് എയര്‍വേസ് കൂടുതല്‍   വിമാനങ്ങള്‍  ലഭ്യമാക്കും.   കൂടാതെ ആഭ്യന്തര, രാജ്യാന്തര മേഖലകളില്‍ അധിക വിമാന സര്‍വീസും ലഭ്യമാക്കും. ആഗസ്റ്റ് 26 വരെയുള്ള ജെറ്റ് എയര്‍വേസിന്റെ പുതുക്കിയ വിമാന ഷെഡ്യൂളും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍, എന്‍ജിഒ എന്നിവയോടു സഹകരിച്ചു കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ജെറ്റ് എയര്‍വേസ് സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതുവരെ മൂന്നു ടണ്‍ മരുന്നുകളും മറ്റ് ഉല്‍പ്പന്നങ്ങളും വിമാനമാര്‍ഗം കേരളത്തിലെത്തിച്ചു വിവിധ എന്‍ജിഒകള്‍ക്ക് കൈമാറിയിട്ടുണ്ട്. ദുരിതാശ്വാസത്തിനായി കേരളത്തിലേക്ക് കൊണ്ടുവരുന്ന ചരക്കുകളുടെ വിമാനക്കൂലിയും കമ്പനി ഇളവു ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 26 വരെ കൊച്ചിയിലേക്കും പുറത്തേക്കുമുള്ള കണ്‍ഫേം ടിക്കറ്റുകള്‍ മാറ്റുന്നതിനും റീഫണ്ടിനും പിഴ ഈടാക്കില്ല. നേരത്തെ യാത്രയ്ക്കു നിശ്ചയിച്ചിട്ടുള്ള  തീയതി മാറ്റിയെടുക്കാന്‍ അടുത്ത മാസം 15 വരെ സമയമനുവദിച്ചു.

ജെറ്റ് എയര്‍വേസിന്റെ പുതുക്കിയ വിമാന ഷെഡ്യൂള്‍, യാത്രക്കൂലി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും 39893333 എന്ന നമ്പരില്‍ നിന്നും ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.