എന്‍ഡിആര്‍എഫിന് വഴികാട്ടിത് വി.ടി. സതീഷ്

Friday 24 August 2018 1:35 am IST

ആലുവ: പ്രളയക്കെടുതിയില്‍പ്പെട്ട ആലുവ നിവാസികളെ രക്ഷിക്കാനിറങ്ങിയ എന്‍ഡിആര്‍എഫിന് വഴികാട്ടിയായത് യുവ വ്യവസായി വി.ടി. സതീഷ്. 16ന് രാവിലെ മുതലാണ് എന്‍ഡിആര്‍എഫ് അദ്വൈതാശ്രമം മുതല്‍ ബൈപ്പാസ് വരെയുള്ള ഭാഗത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ഡെപ്യൂട്ടി കമാണ്ടന്റ് ജി. വിജയന്റെ കീഴിലുള്ള സംഘത്തില്‍ മൂന്ന് മലയാളികളാണുണ്ടായത്. 

 ആലുവ ബ്രിഡ്ജ് റോഡില്‍ ലക്ഷ്മി മെഡിക്കല്‍സ് എന്ന സ്ഥാപനം നടത്തുന്ന ഏലൂര്‍ സ്വദേശി സതീഷിനെ നഗരത്തിലെ ഭൂരിപക്ഷം താമസക്കാരെയും നേരിട്ടറിയാം. സതീഷിന്റെ സുഹൃത്തും ബാങ്ക് കവലയിലെ ഒരു ഫ്‌ളാറ്റില്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എന്‍ഡിആര്‍എഫിന് മുമ്പിലെത്തിയ സതീഷ് പിന്നീട് മൂന്ന് ദിവസവും ഈ സംഘത്തിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. 

സതീഷിന്റെ സ്ഥാപനത്തില്‍ നാല് അടിയോളം വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകള്‍ നശിച്ചു. ഏലൂരിലെ വീട്ടിലും വെള്ളം കയറിയിരുന്നു. ഭാര്യ ജോലി ചെയ്യുന്ന തൃക്കാക്കര ഭാരതമാത കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലും സതീഷിന്റെ സേവനമുണ്ടായി. സതീഷിന്റെ സേവനം ദൗത്യസംഘത്തിന് ഏറെ സഹായകമായെന്ന് എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാണ്ടര്‍  ജി. വിജയന്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.