ദുരന്തംവിതച്ച മഴമാറി; ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക്

Friday 24 August 2018 1:38 am IST

കൊച്ചി: മഴ പൂര്‍ണ്ണമായും മാറിനിന്നതോടെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് നീങ്ങുന്നു. നദികളിലെ ജലനിരപ്പ് താഴ്ന്നതിനൊപ്പം ഭൂരിഭാഗം മേഖലകളിലും പ്രളയജലം ഇറങ്ങിത്തുടങ്ങി. 

ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയിരുന്ന കുടുംബങ്ങള്‍ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ജില്ലയിലെ വ്യാപാര മേഖലയും ഇന്നലെ സജീവമായിരുന്നു. ഓണക്കച്ചവടം ഇല്ലെങ്കിലും ഭേദപ്പെട്ട വ്യാപാരം നടന്നുവെന്ന് കച്ചവടക്കാര്‍ പറഞ്ഞു. 

അണക്കെട്ടുകളിലെ ജലനിരപ്പും കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള ജലത്തിന്റെ വരുവും കുറഞ്ഞതിനാല്‍ നദികളില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അതേസമയം പറവൂര്‍, കോഴിത്തുരുത്ത്, കടുങ്ങല്ലൂര്‍, ഏലൂര്‍ പ്രദേശങ്ങളിലാണ് ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.