ജക്കാര്‍ത്ത: ഇന്ത്യയുടെ അങ്കിത റെയ്ന ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. സെമിഫൈനലില്‍ ചൈനയുടെ ഴാങ് ഷൂയിയോട് തോറ്റതിനെ തുടര്‍ന്നാണ് അങ്കിതയ്ക്ക് വെങ്കലം ലഭിച്ചത്.
കടുത്ത പോരാട്ടം കണ്ട സെമി ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അങ്കിത ചൈനീസ് താരത്തോട്് തോറ്റത്. സ്കോര്‍ 4-6, 6-7 (6). മത്സരം രണ്ട് മണിക്കൂര്‍ നീണ്ടു.
ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ വെങ്കല മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് അങ്കിത. സാനിയ മിര്‍സയാണ് ഏഷ്യന്‍ ഗെയിംസ് ടെന്നീസ് സിംഗിള്‍സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത. ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ രണ്ട് തവണ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ വനിതയും സാനിയ മിര്‍സ തന്നെ. 2006 ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും 2010 ലെ ഗുവാങ്ഴു ഗെയിംസില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: