ജക്കാര്‍ത്ത: ഇന്ത്യയുടെ മുന്‍നിര അമ്പെയ്ത്തുകാരിയായ ദീപിക കുമാരി വമ്പന്‍ മത്്സരത്തില്‍ വീണ്ടും പരാജയപ്പെട്ടു. ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തിന്റെ വ്യക്തിഗത റികര്‍വ് ഇനത്തില്‍ ദീപിക പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
പ്രീ ക്വാര്‍ട്ടറില്‍ ദീപിക ചൈനീസ് തായ്പേയിയുടെ ചീന് യിങ് ലീയോട് 3-7 ന് തോറ്റു. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ദീപിക രണ്ടാം റൗണ്ടില്‍ ഉത്തര കൊറിയയുടെ ഹാങ് ജി റിയെ 6-2 ന് തോല്‍പ്പിച്ചു.
ലോകകപ്പില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ദീപിക ഏഷ്യന്‍ ഗെയിംസിനെത്തിയത്. റിയോ ഒളിമ്പിക്സിലും ദീപിക ആദ്യ റൗണ്ടുകളില്‍ പുറത്തായി.
അതേസമയം ഇന്ത്യയുടെ അതനു ദാസ് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കൊറിയയുടെ യോങ് വോണ്‍ പാക്കിനെ പരാജയപ്പെടുത്തിയാണ് അതനു ദാസ് ക്വാര്‍ട്ടറില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: