ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയില്‍ ഇതാദ്യമായി ഇന്ത്യക്ക് സ്വര്‍ണമെഡല്‍ നഷ്ടമായി. 1990 ല്‍ ഏഷ്യന്‍ ഗെയിംസില്‍ കബഡിയുള്പ്പെടുത്തിയതുമുതല് സ്വര്‍ണമെഡല്‍ കുത്തകയാക്കിയ ഇന്ത്യയെ സെമിയില്‍ ഇറാന് അട്ടിമിറിച്ചു. 27- 18 നാണ് ഇന്ത്യ വീണത്്. സെമിയില്‍ തോറ്റെങ്കിലും ഇന്ത്യക്ക്് വെങ്കല മെഡല്‍ ലഭിച്ചു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതി. എന്നാല്‍ രണ്ടാം പകുതിയില്‍ 18 പോയിന്റ് നേടി ഇറാന് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് അവര്‍ ഫൈനലിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും ഫൈനലില്‍ ഇന്ത്യയോട് തോറ്റു.
ഇറാന് ഫൈനലില്‍ ദക്ഷിണ കൊറിയയെ നേരിടും. പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് കൊറിയ ഫൈനലിലെത്തിയത്. പാക്കിസ്ഥാന് വെങ്കലം ലഭിച്ചു. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ കൊറിയയോട് തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: