ജക്കാര്‍ത്ത: ഇന്ത്യന്‍ വനിത ടീം ഏഷ്യന്‍ ഗെയിംസ് കബഡിയുടെ ഫൈനലില്‍ കടന്നു. സെമിയില്‍ ചൈനീസ് തായ്പേയിയെ 27-14 ന് തോല്‍പ്പിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുന്നത്.
ഇറാന്-തായ്ലന്ഡ് സെമിഫൈനലിലെ വിജയിയെയാണ് ഇന്ത്യ കലാശക്കളിയില്‍ നേരിടുക. കഴിഞ്ഞ രണ്ട് ഗെയിംസിലും ഇന്ത്യയാണ് കിരീടം നേടിയത്. 2012, 2013, 2014 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വനിതകള്‍ ലോക കിരീടം ചൂടിയിരുന്നു.
പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ്് എ യില്‍ ജേതാക്കളായാണ് ഇന്ത്യ സെമിഫൈനലിലെത്തിയത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: