തോമസ് മാര്‍ അത്തനാസിയോസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

Friday 24 August 2018 7:43 am IST

കൊച്ചി: . ഓര്‍ത്തഡോക്സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ്(80) ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. എറണാകുളം പുല്ലേപ്പടിക്ക് സമീപം രാവിലെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. 

ഗുജറാത്തില്‍ നിന്ന് തിരിച്ചു വരവേയാണ് അപകടം. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുതിര്‍ന്ന മെത്രാപ്പൊലീത്തയാണ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.  പുലര്‍ച്ചെ 5.30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.