കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും

Friday 24 August 2018 7:52 am IST
ദേശീയപാത 544-ല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാന്‍ തുരങ്കം നിര്‍മിച്ചിരിക്കുന്നത്.

തൃശൂര്‍: യാത്രക്കാര്‍ക്ക് ആശ്വസമായി കുതിരാന്‍ തുരങ്കം ഇന്ന് തുറക്കും. രണ്ട് തുരങ്കങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്നാണ് ഇന്ന് തുറക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതിലൂടെ പ്രവേശനം നല്‍കുക. 

ദേശീയപാത 544-ല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയിലാണ് കുതിരാന്‍ തുരങ്കം നിര്‍മിച്ചിരിക്കുന്നത്. കൊമ്പഴയ്ക്ക് സമീപത്തുനിന്നാണ് പാലക്കാട്ടുനിന്നുള്ള വാഹനങ്ങള്‍ തുരങ്കത്തിലേക്ക് പ്രവേശിക്കുക. തുരങ്കത്തിലൂടെ പുറത്തുകടന്ന് തൃശൂര്‍ റോഡിലേക്ക് പ്രവേശിക്കും. 962 മീറ്ററാണ് തുരങ്കത്തിന്റെ നീളം. തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിര്‍മ്മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. 450 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച്‌ 14 മീറ്റര്‍ വീതിയില്‍ പാത നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതില്‍ ഒരു തുരങ്കം 2017 ഫെബ്രുവരിയില്‍ തുറന്നിരുന്നു.

ഫാന്‍, സെന്‍സറുകള്‍, എമര്‍ജന്‍സി ഫോണുകള്‍ തുടങ്ങിയവയെല്ലാം സ്ഥാപിച്ചു. തുരങ്കത്തിലെ ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ബലക്കൂടുതലുള്ള ഭാഗത്ത് കോണ്‍ക്രീറ്റിങ്ങും ബലക്കുറവുള്ള ഭാഗത്ത് റിബ് വച്ചുള്ള കോണ്‍ക്രീറ്റിങ്ങും ഉപയോഗിച്ചാണ് തുരങ്കനിര്‍മാണം. ഗതാഗത തിരക്കേറിയ അത്യാവശ്യഘട്ടങ്ങളില്‍ ഒന്നില്‍നിന്ന് മറ്റൊരു തുരങ്കത്തിലേക്ക് കടക്കാന്‍ 600മീറ്റര്‍, 300 മീറ്റര്‍ നീളത്തിലുള്ള രണ്ടുപാതകളുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.